കൊച്ചി: എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗ്രോ ഇന്‍ഡസ് ക്രെഡിറ്റ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ശ്രീജില്‍ മുകുന്ദിനെയും ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറായി സലീം ഗംഗാധരനെയും നിയമിച്ചു.
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരും മുത്തൂറ്റ് എംക്രെഡില് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായിരുന്നു ശ്രീജില്‍ മുകുന്ദ്. സലീം ഗംഗാധരന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ചീഫ് ജനറല്‍ മാനേജരായിരുന്നു.